റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി വരുന്നു: തുടക്കം ഡിസംബറിലെന്ന് ആര്‍ബിഐ

August 28, 2021 - 10:47 am

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ കറന്‍സിയുടെ ട്രയല്‍ ഡിസംബറോടെ ആരംഭിച്ചേക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍ (സിബിസിഡി) എങ്ങനെ അവതരിപ്പിക്കണം, അതിന്റെ ഗുണദോഷങ്ങള്‍, ഘട്ടം ഘട്ടമായി അവതരിപ്പിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങള്‍ ആര്‍ബിഐ പരിശോധിക്കുകയാണ്. ഘട്ടംഘട്ടമായി രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്‍ബിഐ. ആദ്യഘട്ട പരീക്ഷണങ്ങള്‍ തുടങ്ങാന്‍ ആര്‍ബിഐ തയ്യാറാവുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമായും റീട്ടെയില്‍ മാര്‍ക്കറ്റിലാണോ അതോ മൊത്ത മാര്‍ക്കറ്റിലാണോ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കേണ്ടത് എന്നതാണ് ആര്‍ബിഐ പരിശോധിക്കുന്നത്. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ച മറ്റ് രാജ്യങ്ങളുടെ മാതൃകകളും പരിശോധിക്കുന്നുണ്ട്.ഇന്ത്യന്‍ രുപയുടെ ഡിജിറ്റല്‍ രൂപമായാകും സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിസിഡി) അവതരിപ്പിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *