റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഴയില്‍ ഉത്തരാഖണ്ഡില്‍ വന്‍ നാശനഷ്ടം

August 28, 2021 - 10:45 am

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഴയില്‍ വന്‍ നാശനഷ്ടം. റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂണ്‍ -ഋഷികേശ് പാലം തകര്‍ന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ നദിയില്‍ ഒലിച്ചുപോയി. ജഖാന്‍ നദിക്ക് കുറുകെയുള്ള ഹൈവേയിലാണ് ഡെറാഡൂണ്‍ ഋഷികേശ് പാലം സ്ഥിതി ചെയ്യുന്നത്. ആളപായം ഉണ്ടായതായി അറിയില്ല. പാലം തകര്‍ന്നതോടെ ഋഷികേശ് – ദേവപ്രയാഗ്, ഋഷികേശ് – തെഹ്റി, ഡെറാഡൂണ്‍ – മസ്സൂറി തുടങ്ങിയ പ്രധാന പാതകള്‍ അടച്ചു. വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ട് ഭീഷണിയും തുടരുന്നുണ്ട്. ഡെറാഡൂണിലെ മാല്‍ദേവത – സഹസ്രധാര ലിങ്ക് റോഡ് പൂര്‍ണമായും നദിയില്‍ മുങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *