റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചേര്‍ത്തല: യുവാവിനെ രണ്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡില്‍ തെക്കേ മഠത്തില്‍ചിറ സോമജിത്ത് (37) ആണ് കൈക്ക് വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 2021 ഓഗസ്റ്റ് 27 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം.

ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ സോമജിത്ത് കടയില്‍ നില്‍ക്കുകയായിരുന്നു. ആസമയം ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കാന്‍ ശ്രമിക്കുന്നത് മനസിലാക്കിയ ഇയാള്‍ സമീപത്തെ വീട്ടിലേക്ക് ഓടി. എന്നാല്‍ പിന്നാലെയെത്തിയ അക്രമി സംഘം ഇയാളെ വെട്ടുകയായിരുന്നു. വ്യക്തിപരമായ വിഷയമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *