റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി കഞ്ചാവുമായി പിടിയില്‍

August 27, 2021 - 7:43 am

തിരുവനന്തപുരം : വധശ്രമ കേസിനെ തുടര്‍ന്ന്‌ ഒളിവില്‍ കഴിഞ്ഞ്‌ കഞ്ചാവ്‌ വില്‍പ്പന നടത്തിയിരുന്ന പ്രതി പോലീസ്‌ പിടിയിലായി. വെളളായണി ശ്രീജ നിവാസില്‍ ശ്രീജിത്ത (26)ആണ്‌ പിടിയിലായത്‌. ഡിസ്‌ട്രിക്ട്‌ ആന്റിനര്‍ക്കോട്ടിക്ക്‌ സ്‌പെഷല്‍ ആക്ഷന്‍ഫോഴ്‌സ്‌ (ഡാന്‍സാഫ്‌) ടീമിന്റെ സഹായത്തോടെ മ്യൂസിയം പോലീസ്‌ ആണ്‌ അറസ്‌റ്റ് ചെയ്‌തത്‌.

തിരുവനന്തപുരം നഗരത്തിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടയുളളവര്‍ക്ക്‌ കഞ്ചാവ്‌ വില്‍പ്പന നടത്തിയിരുന്ന ഇയാളെക്കുറിച്ച്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌ ഡിപിഐ ജംഗ്‌ഷന്‌ സമീപത്തുളള വാടക വീട്ടില്‍ നിന്ന്‌ 100 ഗ്രാം കഞ്ചാവുമായിട്ടാണ്‌ ഇയാള്‍ പിടിയിലായത്‌. എസ്‌ ആകൃതിയിലുളള കത്തിയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്‌. നേമം പോലീസ്‌ സ്‌റ്റേഷനില്‍ ഒരു വധശ്രമക്കേസില്‍ പ്രതിയാണ്‌ ഇയാള്‍. മ്യൂസിയം പോലീസും ഡാന്‍സാഫ്‌ ടീം അംഗങ്ങളും അടങ്ങിയ സംഘമാണ്‌ ഇയാളെ പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *