റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെക്കികളുടെ ഇഷ്ട ഡ്രൈവര്‍ കണ്ണന്‍ചേട്ടന്‍ യാത്രയായി

August 27, 2021 - 7:49 am

കുളത്തൂര്‍ ; ടെക്‌നോപാര്‍ക്ക്‌ ഓട്ടോസറ്റാന്റിലെ ഡ്രൈവറായ കണ്ണന്‍(രാജേഷ്‌കുമാര്‍) വാഹനാപകടത്തില്‍ മരിച്ചു. ശ്രീകാര്യം കല്ലംപളളിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്‌ മരണം. 2021 ഓഗസറ്റ്‌ 26നാണ്‌ ദാരുണമായ സംഭവം. രണ്ടുകുടുംബങ്ങളുടെ ഏകാശ്രയമായിരുന്നു കണ്ണന്‍ ചേട്ടന്‍. ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന സ്വന്തം കുടുംബത്തിനുപുറമേ സഹോദരിയുടെ കുടുംബവും നോക്കേണ്ട ചുമതലയും കണ്ണനായിരുന്നു.

9 വര്‍ഷം മുമ്പ്‌ വൃക്കരോഗം ബാധിച്ച സഹോദരീഭര്‍ത്താവ്‌ ജയചന്ദ്രന്‌ ജോലി ചെയ്യാന്‍ കഴിയാതായ സാഹചര്യത്തിലാണ്‌ അവരുടെ സംരക്ഷണം കൂടി കണ്ണന്‍ ഏറ്റെടുത്തത്‌. ജയചന്ദ്രനെ ഡയാലിസിസിനായി ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴിയാണ്‌ അപകടം സംഭവിച്ചത്‌..

ടെക്കികള്‍ക്ക്‌ പ്രയോജനപ്പെടും വിധം ടെക്‌നോപാര്‍ക്കില്‍ പ്രീപെയ്‌ഡ്‌ ഓട്ടോസ്‌റ്റാന്റ് സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്തത്‌ കണ്ണനായിരുന്നു. കോവിഡ്‌ സമയത്ത്‌ സഹപ്രവര്‍ത്തകര്‍ക്ക്‌ കിറ്റ്‌ എത്തിക്കാനും മുന്നിലുണ്ടായിരുന്നു. ഹൃദ്യമായ പെരുമാറ്രവും ഇടപെടലും കൊണ്ട്‌ ടെക്കികളുടെ ഇഷ്ട ഡ്രൈവറായിരുന്ന കണ്ണന്റെ വേര്‍പാട്‌ അവരെയും ദുഃഖത്തിലാഴ്‌ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *