റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കോവിഡ് പിടിപെടാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കണം

August 25, 2021 - 7:47 pm

         
ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ രോഗം പിടിപെടാനുള്ള സാധ്യതയും കൂടുന്നതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ആർക്കും ആരിൽ നിന്നും എവിടെ നിന്നും രോഗം പിടിപെടാം. അതിനാൽ അതീവശ്രദ്ധ പുലർത്തണം. തിരക്കിൽപ്പെടാതെ സ്വയം ഒഴിഞ്ഞു നിൽക്കണം. ഓഫീസുകളിലും തൊഴിലിടങ്ങളിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കരുത്. വെള്ളം കുടിക്കുക, വായ കഴുകുക തുടങ്ങിയ അവശ്യ സാഹചര്യങ്ങളിൽ മാസ്‌ക് മാറ്റിയാലും പെട്ടെന്ന് ധരിക്കാൻ ശ്രദ്ധിക്കുക. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഓഫീസ്/തൊഴിലിടങ്ങൾ/ കടകൾ തുടങ്ങിയ പൊതുയിടങ്ങളിൽ പോകരുത്. പൊതുവാഹനങ്ങളിൽ കയറരുത്. സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതും പരിശോധന നടത്തി കോവിഡല്ലെന്ന് ഉറപ്പിക്കേണ്ടതുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *