റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകൾ നേർന്നു

August 20, 2021 - 4:41 pm

തിരുവനന്തപുരം: ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെയെന്നും ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു. ഒരുമയുടെയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നത്. സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേകൾക്കായി നമുക്കൊരുമിച്ച് മുന്നേറാമെന്നും എല്ലാവർക്കും ഹൃദയപൂർവ്വം തിരുവോണാശംസകൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *