റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: സുഭിക്ഷ കേരളം പദ്ധതി; മത്സ്യകൃഷി വിളവെടുപ്പ് നടത്തി

August 15, 2021 - 10:32 pm

ഇടുക്കി: കേരള സര്‍ക്കാര്‍ ഫിഷറീസ്  വകുപ്പും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയിലെ വീട്ടുവളപ്പില്‍ കുളത്തിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി. വെള്ളിയാഴ്ച മറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷെമീന അബ്ദുള്‍കരീം എന്നിവര്‍ സംസാരിച്ചു. ഇഞ്ചക്കാട്ട് കവലയില്‍ കണയങ്കല്‍ വീട്ടില്‍ ജോര്‍ജ് മാത്യുവിന്റെ മീന്‍ കുളത്തിലെ ആസാം വാള മത്സ്യത്തിന്റെ വിളവെടുപ്പ് നടത്തിയത്. 200 രൂപ നിരക്കിലാണ് കര്‍ഷകന്‍ മത്സ്യങ്ങള്‍ വിറ്റത്. ഭാഗികമായി വിളവെടുപ്പാണ് നടത്തിയത്. മത്സ്യ ഉപഭോക്താക്കള്‍ക്ക് വിഷ രഹിത മത്സ്യം പ്രാദേശികമായി ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ തുടക്കം മുതല്‍ വിളവെടുപ്പ് വരെയുള്ള കാലഘട്ടത്തില്‍ അക്വാകള്‍ച്ചര്‍ & പ്രൊമോട്ടറുടെയും ഫിഷറീസ് വകുപ്പിന്റെയും എല്ലാ സാങ്കേതിക സഹായങ്ങളും കര്‍ഷകന് ലഭ്യമാക്കിയിരുന്നു. മത്സ്യത്തിന് ആഹാരമായി 24-28% മാംസ്യമടങ്ങിയ ജലത്തില്‍ പൊങ്ങിക്കിടക്കുന്ന തിരി തീറ്റയാണ് നല്‍കിയത്. ഫിഷറീസ് വകുപ്പില്‍ നിന്നും പ്രോജക്ട് കോഓര്‍ഡിനേറ്റര്‍മാരായ അഭിജിത്ത്, അന്‍സാര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ചന്ദ്രകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *