വയനാട്ടിൽ പു​ന​ര​ധി​വാ​സ​ത്തി​ന് സ​ജ്ജ​മാ​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പി​ലെ വി​ള്ള​ൽ വീ​ണ വീ​ടു​ക​ളി​ൽ അ​ൾ​ട്രാ​സോ​ണി​ക് പ​രി​ശോ​ധ​ന

ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ന​ഗ​ര​പ​രി​ധി​യി​ൽ സ​ജ്ജ​മാ​ക്കു​ന്ന ടൗ​ണ്‍​ഷി​പ്പി​ലെ വി​ള്ള​ൽ വീ​ണ വീ​ടു​ക​ളി​ൽ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തും. വി​ള്ള​ൽ രൂ​പ​പ്പെ​ട്ട ര​ണ്ട് വീ​ടു​ക​ളി​ൽ അ​ൾ​ട്രാ​സോ​ണി​ക് പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യാ​ണു ന​ട​ത്തു​ക​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

വീ​ടു​ക​ളു​ടെ ടെ​റ​സി​ലാ​ണു വി​ള്ള​ൽ രൂ​പ​പ്പെ​ട്ടത്.

വീ​ടു​ക​ളു​ടെ ടെ​റ​സി​ലാ​ണു വി​ള്ള​ൽ രൂ​പ​പ്പെ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. വി​ള്ള​ൽ ഗൗ​ര​വ​മു​ള്ള​ത​ല്ലെ​ന്നും ത​ക​രാ​ർ പ​രി​ഹ​രി​ക്കു​മെ​ന്നും ടൗ​ണ്‍​ഷി​പ് നി​ർ​മാ​ണ​ച്ചു​മ​ത​ല​യു​ള്ള ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ദ്യ സോ​ണി​ലെ ഏ​ഴ് , എ​ട്ട് ന​മ്പ​ർ വീ​ടു​ക​ളി​ലാ​ണു വി​ള്ള​ൽ ക​ണ്ട​ത്. വി​ള്ള​ൽ വീ​ണ ഭാ​ഗം അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചൂ​ര​ൽ​മ​ല സ്വ​ദേ​ശി നൗ​ഫ​ലി​ന് അ​നു​വ​ദി​ച്ച​താ​ണ് വി​ള്ള​ലു​ണ്ടാ​യ വീ​ടു​ക​ളി​ൽ ഒ​ന്ന്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഊ​രാ​ളു​ങ്ക​ൽ സി​ഒ​ഒ അ​രു​ണ്‍ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ തൊ​ട്ട​ടു​ത്ത മ​റ്റൊ​രു വീ​ടി​ലും വി​ള്ള​ൽ ക​ണ്ടു. ഇ​തേ​ത്തു​ട​ർ​ന്ന് ഊ​രാ​ളു​ങ്ക​ൽ സി​ഒ​ഒ അ​രു​ണ്‍ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.ടൗ​ണ്‍​ഷി​പ്പ് ആ​ദ്യ​ഘ​ട്ടം ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് ഒ​ന്നി​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ​ത്. ടൗ​ണ്‍​ഷി​പ്പി​ൽ വി​വി​ധ സോ​ണു​ക​ളി​ൽ ആ​കെ നി​ർ​മി​ക്കു​ന്ന 410 വീ​ടു​ക​ളി​ൽ 178 എ​ണ്ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ മു​റ​യ്ക്കാ​യി​രു​ന്നു ഇ​ത്.

അ​നു​ബ​ന്ധ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ കു​ടും​ബ​ങ്ങ​ൾ വീ​ടു​ക​ളി​ൽ താ​മ​സ​മാ​ക്കി​യി​ല്ല.

ഉ​ട​മാ​വ​കാ​ശ രേ​ഖ ല​ഭി​ച്ചെ​ങ്കി​ലും അ​നു​ബ​ന്ധ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ കു​ടും​ബ​ങ്ങ​ൾ വീ​ടു​ക​ളി​ൽ താ​മ​സ​മാ​ക്കി​യി​ല്ല. ഇ​തി​നി​ടെ​യാ​ണ് ര​ണ്ട് വീ​ടു​ക​ളി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. ഭൂ​ക​ന്പ​ത്തെ​യ​ട​ക്കം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ശേ​ഷി​യു​ള്ള വീ​ടു​ക​ളാ​ണ് ടൗ​ണ്‍​ഷി​പ്പി​ൽ നി​ർ​മി​ക്കു​ന്ന​തെ​ന്ന് റ​വ​ന്യു മ​ന്ത്രി​യും മ​റ്റും നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →