റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്വിറ്ററിനെതിരെ കോൺഗ്രസ്സ്; ട്വിറ്റർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് രാഹുൽ ഗാന്ധി

August 13, 2021 - 2:45 pm

ന്യൂഡൽഹി: നേതാക്കളുടെ അക്കൌണ്ടുകൾ പൂട്ടിയതിന് പിന്നാലെ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിന്റേത് പക്ഷപാതപരമായ നിലപാടാണെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും രാഹുൽ 13/08/21 വെള്ളിയാഴ്ച പറഞ്ഞു.

ട്വിറ്ററിന്റെ നിഷ്പക്ഷത നഷ്ടമായി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

”എന്റെ ട്വിറ്റർ അക്കൌണ്ട് പൂട്ടിയതിലൂടെ അവർ നമ്മുടെ രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടുകയാണ്. ഒരു കമ്പനി അവരുടെ ബിസിനസിനു വേണ്ടി നമ്മുടെ രാഷ്ട്രീയത്തെ നിർവ്വചിക്കുകയാണ്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല ” രാഹുൽ വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

“ഇത് രാഹുൽ ഗാന്ധിക്കെതിരായ ആക്രമണമല്ല, ജനാധിപത്യ സംവിധാനത്തെതിരായ ആക്രമണമാണ്. ട്വിറ്ററിൽ എനിക്ക് 19-20 മില്യൺ ഫോളോവേഴ്സ് ഉണ്ട്. അഭിപ്രായം പറയാനുള്ള അവകാശത്തെയാണ് നിങ്ങൾ നിഷേധിക്കുന്നത് ”
രാഹുൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *