റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മമതാ ബാനര്‍ജിക്ക് ക്ഷണം

August 12, 2021 - 10:46 am

കൊല്‍ക്കത്ത: റോമില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ക്ഷണം. ഈ വര്‍ഷം ഒക്ടോബറിലാണ് സമാധാന സമ്മേളനം നടക്കുന്നത്. ജനങ്ങള്‍ സഹോദരങ്ങളായി, ഭാവി ലോകത്തിനുവേണ്ടി എന്നതാണ് സമ്മേളനത്തിന്റെ ശീര്‍ഷകം. മമതക്കു പുറമെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ജര്‍മന്‍ ചാന്‍സ് ലര്‍ ആംഗല മെര്‍ക്കല്‍, ഈജിപ്തിലെ ഗ്രാന്‍ഡ് ഇമാം അഹ്മദ് അല്‍ തയ്യിബ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. 2021 ഓക്ടോബര്‍ 6, 7 തിയ്യതികളിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ സംഘാടകരായ റോമില കാത്തലിക് പ്രസ്ഥാനമായ സാന്റ് എജിഡിയൊവിന്റെ പ്രസിഡന്റ് മാക്രോ ഇംപാഗ്ലിയാസോയാണ് മമതയെ ക്ഷണിച്ചുകൊണ്ടുള്ള കത്തയച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതില്‍ അദ്ദേഹം മമതയെ അഭിനന്ദിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *