കൊല്ലം: വാടക കേന്ദ്രങ്ങള്‍

കൊല്ലം: കാര്‍ഷികയന്ത്രവത്കരണ ഉപപദ്ധതി പ്രകാരം (എസ്.എം.എ.എം2021-22) അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടകകേന്ദ്രം സ്ഥാപിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പദ്ധതി തുകയുടെ 80 ശതമാനം സബ്‌സിഡി നിരക്കില്‍ പരമാവധി എട്ട് ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. കുറഞ്ഞത് എട്ടു പേരടങ്ങുന്ന സഹകരണ സംഘങ്ങള്‍, കര്‍ഷകരുടെ സ്വയം സഹായ സംഘങ്ങള്‍, ഉല്‍പ്പാദക സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റു സംഘങ്ങള്‍ തുടങ്ങിയവയ്ക്കാണ് അവസരം.  https://agrimechinery.nic.in  വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ കൊല്ലം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍-8848877858.

Share
അഭിപ്രായം എഴുതാം