റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടത്തത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ

August 6, 2021 - 10:08 am

ടോക്കിയോ: പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ. മലയാളി താരം കെ.ടി. ഇര്‍ഫാന്‍, സന്ദീപ് കുമാര്‍, രാഹുല്‍ എന്നിവര്‍ ആദ്യ പത്തില്‍ ഇടംപിടിക്കാതെ പുറത്തായി. സപോറോ ഒഡിരി പാര്‍ക്കില്‍ നടന്ന നടത്ത മത്സരത്തില്‍ സന്ദീപ് 23-ാം സ്ഥാനത്താണു മത്സരം പൂര്‍ത്തിയാക്കിയത്. രാഹുല്‍ 47-ാം സ്ഥാനത്തും ഇര്‍ഫാന്‍ 52 -ാം സ്ഥാനത്തും നടന്നെത്തി. ഇറ്റലിയുടെ മസിമോ സ്റ്റാനോ സ്വര്‍ണം നേടി. രണ്ടും മൂന്നു സ്ഥാനങ്ങള്‍ ജപ്പാന്റെ കോകി ഐകേഡയും തോഷികാസു യമനിഷിയും സ്വന്തമാക്കി. ഒരു മണിക്കൂര്‍ 25 മിനിറ്റ് ഏഴ് സെക്കന്‍ഡ് കൊണ്ടാണ് സന്ദീപ് നടത്തം തികച്ചത്. ഇര്‍ഫാന്‍ ഒരു മണിക്കൂര്‍ 34 മിനിറ്റ് 41 സെക്കന്‍ഡെടുത്തു. ഒരു മണിക്കൂര്‍ 32 മിനിറ്റ് ആറ് സെക്കന്‍ഡാണു രാഹുലിന്റെ സമയം. ഒന്നാമതെത്തിയ സ്റ്റാനോ ഒരു മണിക്കൂര്‍ 21 മിനിറ്റ് അഞ്ച് സെക്കന്‍ഡെടുത്തു. ഐകേഡ ഒരു മണിക്കൂര്‍ 21 മിനിറ്റ് 14 സെക്കന്‍ഡും മൂന്നാം സ്ഥാനക്കാരനായ യമനിഷി ഒരു മണിക്കൂര്‍ 21 മിനിറ്റ് 28 സെക്കന്‍ഡുമാണു കുറിച്ചത്. വനിതകളുടെ 53 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ വിനേഷ് ഫോഗട്ട് വനെസ കലാഡ്സിന്‍സ്‌കയയോടു തോറ്റു. ഗുസ്തി താരം അന്‍ഷു മാലിക്കിന് റെപ്പാഷെ റൗണ്ടിലും ജയം അന്യമായി. റഷ്യയുടെ വലേറിയ കോബ്ലോവയോടാണ് അന്‍ഷു തോറ്റത്. റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് കോബ്ലോവ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *