റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐഎന്‍എസ് വിക്രാന്ത് സമുദ്ര പരീക്ഷണം തുടങ്ങി

August 5, 2021 - 10:39 am

മുംബൈ: തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് സമുദ്ര പരീക്ഷണം തുടങ്ങി. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ കപ്പല്‍ കമ്മീഷന്‍ ചെയ്യാനാകും. വിക്രാന്തിന് 262 മീറ്റര്‍ നീളവും പരമാവധി 62 മീറ്റര്‍ വീതിയും സൂപ്പര്‍സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവുമാണ് വിക്രമാന്തിനുള്ളത്. ഇതിന് സൂപ്പര്‍ സ്ട്രെക്ചറിലെ അഞ്ച് എണ്ണം ഉള്‍പ്പെടെ 14 ഡെക്കുകള്‍ ഉണ്ട്. ഏകദേശം 1,700 പേരടങ്ങുന്ന ഒരു ക്രൂവിനായി രൂപകല്‍പ്പന ചെയ്ത വിക്രാന്തിന് വനിതാ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളാനുള്ള ക്യാബിനുകള്‍ ഉള്‍പ്പെടെ 2,300ലധികം കമ്പാര്‍ട്ടുമെന്റുകള്‍ ഉണ്ട്.
ഇന്ത്യക്ക് അഭിമാനകരവും ചരിത്രപരവുമായ നിമിഷമാണ് ഇതെന്ന് ഐഎന്‍എസ് വിക്രാന്തിന്റെ സമുദ്രപരീക്ഷണ ദൃശ്യങ്ങള്‍ പങ്കുവെച്ച് നാവികസേന വക്താവ് ട്വീറ്റ് ചെയ്തു. ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് വിക്രാന്തെന്നും ഇനിയും ഇത്തരത്തിലുള്ള നിരവധി സംരംഭങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *