റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിബിഎസ്ഇ പത്താം ക്ലാസ് ഫലം 03/08/2021 ചൊവ്വാഴ്ച

August 1, 2021 - 12:26 pm

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം 03/08/2021 ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.

സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം വൈകാന്‍ കാരണം. 25/07/2021 ഞായറാഴ്ചയാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാനിരുന്നത്. നിലവിലെ മാറ്റമനുസരിച്ച് ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ 15നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയത്. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പത്തിലെ മാര്‍ക്ക് നിര്‍ണയിക്കുക. മുന്‍ വര്‍ഷത്തെ മാര്‍ക്കുകളും പത്താം ക്ലാസ് ഫലത്തില്‍ പരിഗണിക്കണമെന്ന് സിബിഎസ്ഇ പറഞ്ഞിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ മാര്‍ക്ക് കൂടുതല്‍ നല്‍കരുതെന്ന് സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *