റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിമണല്‍ സമര സമിതി പ്രവര്‍ത്തകരെ പോലീസ്‌ തല്ലിച്ചതച്ചു

July 26, 2021 - 7:41 am

ആലപ്പുഴ : തോട്ടപ്പളളില്‍ കരിമണല്‍ ഖനന വിരുദ്ധ സമരസമിതി പ്രവര്‍ത്തകരെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ജില്ല പോലീസ്‌ മേധാവി റിപ്പോര്‍ട്ടുതേടി. 2021 ജൂലൈ 22 വ്യാഴാഴ്‌ചയാണ്‌ സംയുക്ത സമരസമിതി പ്രവര്‍ത്തകരെ പോലീസ്‌ തല്ലിച്ചതച്ചത്‌. സ്‌ത്രീകള്‍ അടക്കമുളളവര്‍ക്കുനേരെ പോലീസ് അക്രമണം അഴിച്ചുവിടുകയായിരുന്നു.ചിലര്‍ക്ക് ദേഹമാസകലം പരിക്കേറ്റു.

തോട്ടപ്പളളിയിലെ കരിമണല്‍ നീക്കം അശാസ്‌ത്രീയമാണെന്ന്‌ ആരോപിച്ച്‌ സംയുക്ത സമരസമിതി നടത്തിയ പ്രതിഷേധത്തിലാണ്‌ അക്രമം. കെഎംഎംഎല്‍ ,ഐആര്‍ഇ എന്നിവിടങ്ങളിലേക്ക്‌ മണല്‍ കൊണ്ടുപോകുന്ന ലോറികള്‍ തടഞ്ഞാണ്‌ സമരം നടത്തിയത്‌. എന്നാല്‍ ലോറികള്‍ ഏറെനേരം തടഞ്ഞിട്ടപ്പോള്‍ പ്രതിഷേധക്കാരെ സാധാരണ നീക്കുന്നതുപോലെ പോലീസ്‌ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോവുകയാണ്‌ ചെയ്‌തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും അമ്പലപ്പുഴ പോലീസ്‌ വിശദീകരിക്കുന്നു. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനോട്‌ ഉള്‍പ്പെടെ ജില്ലാ പോലീസ്‌ മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *