റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐപിഎല്‍: ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും

July 26, 2021 - 7:34 am

മുംബൈ: കൊവിഡ് വ്യാപനം മൂലം നിർത്തിവച്ച ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സങ്ങള്‍ 19/09/2021 ഞായറാഴ്ച പുനരാരംഭിക്കും. ഇന്ത്യയിൽ വച്ച് നടന്ന ഐപിഎൽ 14-ാം സീസണിൽ താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മത്സരങ്ങൾ താത്കാലികമായി നിർത്തിവച്ചത്. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമാവുന്നത്.

31 മത്സരങ്ങാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. ഒക്ടോബര്‍ 15നാണ് ഫൈനല്‍.  അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും.

12 പോയിന്റുള്ള ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.  എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാമതുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *