റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിഥി വേഷത്തിലൂടെ ശാലിനി വീണ്ടും സിനിമയിലേക്ക്

July 25, 2021 - 11:55 am

ബാല താരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ശാലിനി വീണ്ടും സിനിമയിലേക്ക് എത്തുന്നു. മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ അതിഥി വേഷത്തിലാണ് ശാലിനി എത്തുന്നത്. ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള ശാലിനി സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴാണ് നടൻ അജിത്തുമായുള്ള വിവാഹം നടക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നിരുന്ന ശാലിനി വീണ്ടും സിനിമയിൽ എത്തുന്നുവെന്ന് റിപ്പോർട്ട് സത്യമാണെങ്കിൽ 20 വർഷത്തിനു ശേഷമാണ് വെള്ളിത്തിരയിലെത്തുന്നത്.ഔദ്യോഗികഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

വൻ താരനിര അണിനിരക്കുന്ന പൊന്നിയിൽ സെൽവൻ എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യറായി തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്.ഗുരുവിന്റെ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്.

കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ വിക്രം, കാർത്തി, ജയംരവി , തൃഷ, ജയറാം , ഐശ്വര്യ, ലക്ഷ്മി, നാസർ, സത്യരാജ്, ശരത് കുമാർ , ലാൽ , റഹ്മാൻ , പ്രഭു, അദിതി റാവു ഹൈദരി, വിക്രം പ്രഭു,തുടങ്ങിയവരാണ് മറ്റു താരങ്ങൾ . രണ്ടു ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിവസങ്ങൾക്ക് മുൻപ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഐശ്വര്യറായി പങ്കുവെച്ചിരുന്നു.

ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാൽകീസും ചേർന്ന് സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്ര പ്രൊഡക്ഷൻ സോങ് മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ മണിരത്നം, കുമാരവേൽ, ജയമോഹൻ (സംഭാഷണം) എന്നിവരും ക്യാമറ രവിവർമ്മൻ, ചിത്രസന്നിവേശം ശ്രീകർ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആർ റഹ്മാൻ എന്നിവരും നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *