റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: അമിതവില ഈടാക്കല്‍: ഇറച്ചി കടകളില്‍ പരിശോധന നടത്തി

July 19, 2021 - 9:34 pm

കൊല്ലം: ചിക്കന്‍ അടക്കമുള്ള ഇറച്ചികള്‍ക്കു അമിതവില ഈടാക്കുന്നുവെന്ന  പരാതിയെ തുടര്‍ന്ന് ജില്ലയിലെ 146 ഇറച്ചി വ്യാപാര കേന്ദ്രങ്ങളില്‍ ഭക്ഷ്യ പൊതുവിതരണ- ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി. അമിത വില ഈടാക്കിയതായി കണ്ടെത്തിയ 16 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ജില്ലാസപ്ലൈ ഓഫീസര്‍ ടി. ഗാന ദേവി അറിയിച്ചു. ജില്ലാ കലക്ടര്‍ നിശ്ചയിച്ച 150 രൂപയില്‍ കൂടുതല്‍ വിലയ്ക്ക് ചിക്കന്‍ വില്‍ക്കരുതെന്ന്  വ്യാപാരികള്‍ക്ക്  കര്‍ശന നിര്‍ദ്ദേശം നല്‍കി. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ പി.ജയചന്ദ്രന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍മാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *