റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: പ്രതിരോധ മരുന്നുകളും പരിശോധന കിറ്റുകളും വിതരണം ചെയ്തു

July 18, 2021 - 9:56 pm

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്കിലെ മൈലം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആന്റിജന്‍, ആര്‍.പി.സി.ആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ ആയുര്‍വേദ-ഹോമിയോ പ്രതിരോധ മരുന്നുകള്‍, ആന്റിജന്‍ പരിശോധന കിറ്റ് എന്നിവ  വിതരണം ചെയ്തതായി പ്രസിഡന്റ് ബിന്ദു ജി.നാഥ് പറഞ്ഞു. മൈലം, അന്തമണ്‍ എന്നിവിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടെസ്റ്റിംഗ് നടത്തി. കോളനികള്‍ കേന്ദ്രീകരിച്ച്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *