തൃശൂര്‍ : മുക്കുപണ്ടം പണയം വെച്ച കേസിലെ പ്രതി പിടിയിലായി. ഇലവന്ത്ര സ്വദേശി ഷാജിയാണ് പിടിയിലായത്. കുന്നംകുളത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനമായ നാഷണല്‍ ഫിനാന്‍സില്‍ 40 പവനോളം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 9 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. 2020 ഫെബ്രുവരി മുതല്‍ 2021 ജൂലൈ വരെയുളള കാലയളവില്‍ പതിനഞ്ചോളം തവണയാണ് മുക്കുപണ്ടം പണയം വെക്കാനായി ഇയാള്‍ സ്ഥാപനത്തില്‍ എത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
