റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷകരുമായി ചര്‍ച്ചക്ക്‌ തയ്യാറെന്ന് കൃഷി മന്ത്രി

July 9, 2021 - 8:14 am

ദില്ലി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും എന്നാല്‍ കര്‍ഷകരുമായി ചര്‍ച്ചക്ക്‌ തയ്യാറാണെന്നും കേന്ദ്രമന്ത്രി നരേന്ദ്രസിംഗ്‌ തോമര്‍. രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടനക്കുശേഷമുളള ആദ്യ മന്ത്രിസഭാ യോഗത്തിന്‌ പിന്നാലെയാണ്‌ പ്രതികരണം. എപിഎംസികള്‍ വഴി ഒരുലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക്‌ നല്‍കുമെന്ന്‌ മന്ത്രി അറിയിച്ചു.

നാളികേര ബോര്‍ഡ്‌ പുനഃസംഘടിപ്പിക്കും. അദ്ധ്യക്ഷസ്ഥാനത്ത്‌ കര്‍ഷക സമൂഹത്തില്‍ നിന്നുളളയാളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ്‌ പ്രതിരോധ നടപടികള്‍ക്കായി 23,000കോടി രൂപ അനുവദിക്കുമെന്നും നരേന്ദ്രസിംഗ്‌ തോമര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *