റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദിലീപുമൊത്തുളള സിനിമ എന്റെ ആഗ്രഹമാണ്: സംവിധായകൻ ഒമർ ലുലു

ബാബു ആൻറണി നായകനാവുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി കൊണ്ട് സിനിമ ഒരുക്കുമെന്ന് സംവിധായകൻ ഒമർലുലു അറിയിച്ചു. അംബാനി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ടില്ലെങ്കിലും ദിലീപുമൊത്തുള്ള സിനിമ തൻറെ ആഗ്രഹം ആണെന്നും സംവിധായകൻ വ്യക്തമാക്കി. കഴിഞ്ഞദിവസം ആയിരുന്നു തന്റെ ഈ സിനിമയെ കുറിച്ച് പ്രഖ്യാപിച്ചുകൊണ്ട് സംവിധായകൻ ഒമർലുലു രംഗത്തെത്തിയത്. ഈ സിനിമ നടക്കുവാൻ വേണ്ടി നൂറ് ശതമാനം പരിശ്രമിക്കുമെന്നും ഒമർലുലു പറഞ്ഞു.

ആൻ ഒമർ ലുലു ബിസിനസ് എന്ന ടാഗ്‌ലൈനോടെ വരുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് അപൂർവരാഗം, ടൂകൺട്രീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ നജീം കോയ ആണെന്നും ഒമർലുലു അറിയിച്ചു. സംവിധായകൻറെ ഈ അറിയിപ്പുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരാൾ ഒമർലുലുവിനെ വിമർശിച്ചുകൊണ്ട്
ഈ ചിത്രത്തെക്കുറിച്ച് പോസ്റ്റിനു താഴെ പ്രകോപനപരമായ രീതിയിൽ കമൻറ് മായി ഒരാൾ എത്തിയിരിക്കുകയാണ്.

എന്തായാലും പൊട്ടും, ആട്ടന്റെ പടം . അന്നേരം വിധിവന്നു ആട്ടൻ ജയിലിൽ ആയാൽ കുറച്ചു കൂടെ വ്യൂസ് കിട്ടും. പിന്നെ ഡബ്ബ് ആക്കി ഊട്ടുംബിൽ ഇട്ടാലും മതി എന്നായിരുന്നു കമന്റ്. ഈ കമൻറ് മറുപടികളുമായി ദിലീപ് ആരാധകർ രംഗത്തെത്തിയതിന് പിന്നാലെ തന്നെ ഒമർലുലു പച്ചത്തെറിയുമായി മറുപടി നൽകുകയായിരുന്നു.

ആരുടെയും സപ്പോർട്ട് ഇല്ലാതെ എനിക്ക് ഇതുവരെ എത്താം എങ്കിൽ ദിലീപേട്ടനെ വെച്ച് ഒരു അടിപൊളി ഹിറ്റ് അടിക്കാനും എനിക്കറിയാം. ജസ്റ്റ് വെയിറ്റ് ആൻഡ് സീ എന്നും ഒമർലുലു പറഞ്ഞു.

ഞാൻ എന്റ ഒർജിനൽ ഐഡിയിൽ നിന്നാണ് കമൻറ് ചെയ്യുന്നത്. നീ കണ്ടോളൂ.. ഇതുവരെ ഞാനൊരു സ്റ്റാർ വെച്ച് ചെയ്തിട്ടില്ല.. ഇനി ചെയ്താലും അത് ഹിറ്റാക്കാനും എനിക്കറിയാം. എന്നും ഒമർലുലു പറയുന്നുണ്ട്.

ഓവർ ലുലുവിനും ദിലീപിനും സിനിമ മാർക്കറ്റ് ചെയ്യാൻ അറിയാമെന്ന് പറഞ്ഞു കൊണ്ട് ഇതിനിടെ ഒമർലുലു മറ്റൊരു പോസ്റ്റും കൂടി പങ്കുവെച്ചിരുന്നു. ഇതിനെതിരെയും പരിഹസിച്ചുകൊണ്ട് ധമാക്ക മാർക്കറ്റ് ചെയ്തില്ലയോ എന്ന കമന്റുമായി ഒരാൾ എത്തിയപ്പോൾ ഈ ഒമർലുലു മറുപടി നൽകുന്നുണ്ട് .

മോനേ സച്ചിൻ എല്ലാ കളിയിലും സെഞ്ച്വറി അടിക്കോ .ചിലത് ശരിയാവും ചിലത് ശരിയാവില്ല. ധമാക്ക പൊട്ടിയപ്പോൾ എനിക്ക് വ്യക്തമായി പഠിക്കാൻ പറ്റി എന്റ പാളിച്ചകൾ എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. ബാബു ആൻറണി .യെ നായകനാക്കി കൊണ്ട് ചെയ്യുന്ന പവർ സ്റ്റാർ ആണ് ഒമർലുലുവിന്റെ അടുത്ത ചിത്രം -ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥ കൂടിയാണ് ഈ ചിത്രം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *