അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബാർബർഷോപ്പ് നവീകരണ ധനസഹായം: അപേക്ഷ ക്ഷണിച്ചു

July 2, 2021 - 6:49 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കരുത്. പരമാവധി പ്രായപരിധി 60 വയസ്സ്. അപേക്ഷാഫോറത്തിന്റെ മാതൃകയും, വിശദ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ പതിച്ച് പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ജൂലൈ 31ന് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫീസുകളുമായി ബന്ധപ്പെടാം. എറണാകുളം മേഖല ഓഫീസ്- 0484-2429130, കോഴിക്കോട് മേഖല ഓഫീസ്- 0495-2377786.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *