റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക്: ജമ്മുവിലെ വ്യോമതാവളത്തില്‍ ഡ്രോണ്‍ ബോംബ് ആക്രമണം നടത്തുകയും കാലുചക് താവളത്തിനു മുകളില്‍ ഡ്രോണുകള്‍ പറന്നെത്തുകയും ചെയ്ത സാഹചര്യത്തില്‍ വിഷയം ഐക്യരാഷ്ട്ര സംഘടനയില്‍ ആശങ്കയറിയിച്ച് ഇന്ത്യ.യുഎന്നിന്റെ ഭീകരവിരുദ്ധ ഏജന്‍സി പ്രതിനിധികളുടെ ഉന്നതതല യോഗത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാവിഭാഗം സ്പെഷല്‍ സെക്രട്ടറി വി.എസ്.കെ. കൗമുദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിനു ഡ്രോണുകള്‍ ഉപയോഗിക്കുന്നതു ലോകസുരക്ഷയ്ക്കു വലിയ അപകടവും വെല്ലുവിളിയുമാകും. ഭീകര സംഘടനകള്‍ ആശയപ്രചാരണത്തിനും മൗലികവാദം വളര്‍ത്താനും വിവരസാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ചെലവു കുറഞ്ഞതും എളുപ്പം ലഭ്യമാകുന്നതുമായ ഡ്രോണുകള്‍ ബോംബാക്രമണത്തിന് ഉപയോഗിക്കുന്നതു വലിയ സുരക്ഷാഭീഷണിയാകുന്നത് അടിയന്തരശ്രദ്ധ പതിയേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *