അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ധന സഹായ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

June 29, 2021 - 6:36 pm

പത്തനംതിട്ട: ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജൂലൈ ആറ്, ഏഴ് തീയതികളില്‍ നടക്കും. ജൂലൈ ആറിന് രാവിലെ 11 മുതല്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ചേര്‍ന്ന് ആസൂത്രണ കമ്മറ്റിയിലേക്ക് 10 അംഗങ്ങളെ തെരഞ്ഞെടുക്കും. ഇതില്‍ ഒരു പട്ടികജാതി സ്ത്രീ, ഒരു പട്ടികജാതി, നാലു വീതം പുരുഷ-സ്ത്രീ അംഗങ്ങള്‍ ഉള്‍പ്പെടും.  ജൂലൈ ഏഴിന് രാവിലെ 11ന്  ജില്ലയിലെ നഗരസഭ കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്ന് ഒന്നു വീതം സ്ത്രീ-പുരുഷ അംഗങ്ങളേയും തെരഞ്ഞടുക്കും.

മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തെരഞ്ഞടുപ്പ് ദിവസം രാവിലെ 10.30 ന് മുമ്പ് നാമനിര്‍ദ്ദേശ പത്രിക വരണാധികാരിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *