തിരുവനന്തപുരം: സ്‌കൂളുകളില്‍ ഹൈടെക്ക് പദ്ധതിപ്രകാരം നല്‍കിയ കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും തിരിച്ചെടുത്ത് ആദിവാസി മേഖലകളില്‍ എത്തീക്കാന്‍ സര്‍ക്കാര്‍ തീരുമാനം . സ്‌കൂളുകളില്‍ ഒരുലക്ഷം കമ്പ്യൂട്ടറുകളാണ് ഈ പദ്ധതിപ്രകാരം വിതരണം ചെയ്‌തിരുന്നത്. ആദിവാസി മേഖലകളില്‍ ഡിജിറ്റല്‍ പഠന സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി കൈറ്റ്‌സിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. .പൊതു ഇടങ്ങളിലായിരിക്കും കമ്പ്യൂട്ടര്‍ സ്ഥാപിക്കുക.
കോവിഡിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പിലാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴും എസ് സി,എസ്‌ടി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനെക്കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. വയനാട് ആദിവാസി ഊരുകളില്‍ 70 ശതമാനം കുട്ടികളും കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ ക്ലാസുകളില്‍ പങ്കെടുത്തിരുന്നില്ല. പഠനം പൂര്‍ണമായി ഉപേക്ഷിച്ച കുട്ടികളും ഊരുകളിലുണ്ട്.



