റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.75 കോടി രൂപ അനുവദിച്ചു

June 23, 2021 - 10:45 pm

എറണാകുളം: വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് തുടങ്ങുന്നതിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.75 കോടി രൂപ അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ അറിയിച്ചു. ദിവസേന മുന്നൂറോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന, കിടത്തിച്ചികിത്സയുള്ള ആശുപത്രിയാണിത്. 24 മണിക്കൂറും ഡോക്ടറുടെ സേവനമുണ്ടായിരുന്ന ആശുപത്രിയില്‍ 60 പേരെ ഒരേ സമയം കിടത്തിച്ചികിത്സിക്കുവാനുള്ള സൗകര്യങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ ആശുപത്രിയുടെ താളം തെറ്റിയ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിലവിലുള്ള സാഹചര്യം സംബന്ധിച്ച് ആരോഗ്യവകുപ്പുമായി വിശദമായ ചര്‍ച്ചയും പൂര്‍ത്തിയാക്കി. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുന്നതിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഏക സാമൂഹികാരോഗ്യ കേന്ദ്രവും താലൂക്കാശുപത്രിയുടെ നിലവാരമുള്ള ആശുപത്രിയുമാണിത്. ഡോക്ടര്‍മാരുടെ അഭാവം മൂലം മുടങ്ങി കിടക്കുന്ന പോസ്റ്റുമോര്‍ട്ടം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. അത്യാഹിത വിഭാഗം, മോര്‍ച്ചറി, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക വാര്‍ഡുകള്‍, എക്‌സ്‌റെ, കുട്ടികള്‍ക്കു വേണ്ടി പ്രത്യേക വിഭാഗം, ഫാര്‍മസി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ്  എം.എല്‍.എയുടെ ഇടപെടല്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *