റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്നുമുതല്‍ പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശന വിലക്കില്ല

June 23, 2021 - 11:35 am

ദുബായ്: ഇന്നു മുതല്‍ പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യുഎഇ. യുഎഇ അംഗീകരിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്കാണ് ബുധനാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്.

എന്നാല്‍, യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കോവിഡ് ആര്‍.ടി.പി.സി.ആര്‍.ഫലം കൈവശം വെക്കണം, പി.സി.ആര്‍. ഫലത്തിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍. കോഡ് രേഖപ്പെടുത്തണം, വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍മുന്‍പുള്ള റാപ്പിഡ് പരിശോധനവേണം, ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാകണം, ഫലംവരുന്നതുവരെ യാത്രക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയണം (24 മണിക്കൂറിനകം ഫലം വരും) തുടങ്ങിയവയാണ് യു.എ.ഇ. നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകള്‍.

യു.എ.ഇ. അംഗീകരിച്ച സിനോഫാം, ഫൈസര്‍, സ്പുട്നിക് എന്നീ വാക്‌സിനുകള്‍ രണ്ടുഡോസും എടുത്ത് നാട്ടില്‍പ്പോയവര്‍ക്കും 23 മുതല്‍ യു.എ.ഇ.യിലേക്ക് മടങ്ങിവരാം.
ഇന്ത്യയുടെ കോവാക്സിന് യു.എ.ഇ.യില്‍ അംഗീകാരമില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും യു.എ.ഇ. പ്രവേശനവിലക്ക് തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *