റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: കോട്ടയത്ത് എസ്‌ഐക്ക് വെട്ടേറ്റു. കോട്ടയം മണിമല എസ്എഐ വിദ്യാദരനാണ് വെട്ടേറ്റത്. വധശ്രമ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു പ്രതിയുടെ പിതാവ് ഇദ്ദേഹത്തെ വെട്ടിയത്.
വെള്ളാവൂര്‍ ചുവട്ടടിപാതയില്‍ 19/06/21 ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. വധശ്രമ കേസിലെ പ്രതിയായ അജിനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു എസ്‌ഐ. ഇതിനിടെ പ്രതിയുടെ പിതാവ് ഇദ്ദേഹത്തെ വെട്ടുകയായിരുന്നു. നിലവില്‍ അപകട നില തരണം ചെയ്ത എസ്‌ഐയെ തലയോട്ടിക്ക് പൊട്ടലുണ്ടെന്ന സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *