റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെട്രോളും ഡീസലും ജി എസ്‌ ടി പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി

June 18, 2021 - 8:41 am

കൊച്ചി: പെട്രോളും ഡീസലും ജി.എസ്‌.ടി പരിധിയില്‍ കൊണ്ടുവരണമെന്നാവസ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. കേരള പ്രദേശ്‌ ഗാന്ധി ദര്‍ശന്‍ വേദി ചെയര്‍മാന്‍ ഡോ.എം ദിലീപ്‌ കുമാര്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങളില്‍ വ്യത്യസ്ഥ വിലയാണെന്നും ,രാജ്യത്ത്‌ ഇവയുടെ വില ഏകോപിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

രാജ്യന്തര വിപണിയിലെ വിലക്കനുസരച്ചാണ്‌ വില വര്‍ദ്ധനയെന്ന് പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വില നിയന്ത്രിക്കുന്നുണ്ട്‌. ജിഎസ്‌ടി പരിധിയില്‍ വരുന്നതോടെ വില നിയന്ത്രിക്കാനാവുമെന്നും അതുവരെ ഇന്ധന വിലയില്‍ വില്‍പ്പന നികുതി, അധിക നികുതി, സെസ്‌ തുടങ്ങിയവ ചുമത്തുന്നതില്‍ നിന്നും സംസ്ഥാനത്തെ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *