ചണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ മില്‍ഖാസിങ്ങിന്റെ ഭാര്യ നിര്‍മല്‍ കൗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 85 വയസ്സായിരുന്നു. പഞ്ചാബ് സര്‍ക്കാരില്‍ വനിതാ സ്പോര്‍ട്സ് വിഭാഗം ഡയറക്ടറായിരുന്നു. കഴിഞ്ഞ മാസം കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണകാരണം. അതേസമയം, കൊവിഡ് ബാധിച്ച് മില്‍ഖാസിങും ചികില്‍സയില്‍ തുടരുകയാണ്. മെയ് 26നാണ് മോഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിര്‍മലിനെ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധ പിന്നീട് ന്യുമോണിയായി മാറിയതാണ് മരണത്തിനിടയാക്കിയത്. മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമുണ്ട്
