റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

29185 MT-ഇൽ അധികം ലിക്വിഡ് മെഡിക്കൽ ഓക്സിജൻ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്ത് ഓക്സിജൻ എക്സ്പ്രസ്സുകൾ

June 11, 2021 - 9:56 pm

വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍എംഒ) എത്തിച്ച് ആശ്വാസം പകരുന്നതിനുള്ള യാത്ര ഇന്ത്യന്‍ റെയില്‍വേ തുടരുകയാണ്. കേരളം (513 MT) ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലേക്ക് ഇതുവരെ 1684 ടാങ്കറുകളിലായി ഇന്ത്യന്‍ റെയില്‍വേ 29185 MT-ഇല്‍ അധികം എല്‍എംഒ വിതരണം ചെയ്തു. 409 ഓക്‌സിജന്‍ എക്‌സ്പ്രസ്സുകളാണ് ഇതുവരെ യാത്ര പൂര്‍ത്തിയാക്കിയത്.

ഓക്‌സിജന്‍ വിതരണ സ്ഥലങ്ങളിലേക്കു വേഗത്തില്‍ എത്താനായി റെയില്‍വേ വിവിധ റൂട്ടുകള്‍ തയ്യാറാക്കുകയും സംസ്ഥാനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് സ്വയം സന്നദ്ധരായിരിക്കുകയും ചെയ്യുന്നു. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങളാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ടാങ്കറുകള്‍ നല്‍കുന്നത്.

ഓക്‌സിജന്‍ ദുരിതാശ്വാസം സാധ്യമായ വേഗതയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി ഈ നിര്‍ണായക ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത, പ്രത്യേകിച്ചും ദീര്‍ഘ ദൂര വണ്ടികളില്‍, 55 ന് മുകളിലാണ്. ഓക്‌സിജന്‍ ഏറ്റവും വേഗത്തില്‍ നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഈ തീവണ്ടികള്‍ ഉയര്‍ന്ന മുന്‍ഗണനയുള്ള ഗ്രീന്‍ കോറിഡോറിലൂടെ ഓടിക്കുകയും, വിവിധ മേഖലകളിലെ ഓപ്പറേഷന്‍ ടീമുകള്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും ചെയുന്നു.

വ്യത്യസ്ത വിഭാഗങ്ങളിലെ ജീവനക്കാരുടെ മാറ്റങ്ങള്‍ക്കായി അനുവദിക്കപ്പെട്ട സാങ്കേതിക സ്റ്റോപ്പേജുകള്‍ 1 മിനിറ്റായി കുറച്ചിട്ടുണ്ട്. ട്രാക്കുകളിലെ മാര്‍ഗ തടസ്സങ്ങള്‍ നീക്കി തുറന്നിടുകയും ഓക്‌സിജന്‍ വഹിച്ചുകൊണ്ടുള്ള ട്രെയിനുകളുടെ യാത്ര ഭംഗമില്ലാതെ തുടരുന്നു എന്ന് ഉറപ്പു വരുത്താന്‍ ഉയര്‍ന്ന ജാഗ്രത പാലിക്കുകയും ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *