റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: പഠന സാമഗ്രികള്‍ വാങ്ങുന്നതിന് സഹായം തേടുന്നു

June 11, 2021 - 4:55 pm

തൃശ്ശൂർ: ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് കഴിയാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കും പഠന സാമഗ്രികള്‍ വാങ്ങുന്നതിന് സഹായം തേടുന്നു. ഓണ്‍ലൈന്‍ ക്ളാസുകള്‍ക്കാവശ്യമായ സ്മാര്‍ട്ട് ഫോണ്‍, ടാബ് എന്നിവ കണ്ടെത്തി നല്‍കുന്നതിനാണ് സഹായം ആവശ്യം. കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സഹായം സ്വീകരിക്കുന്നത്.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് മുഖാന്തിരം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ജില്ലയില്‍ ഏകദേശം 1950ഓളം കുട്ടികള്‍ ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. സഹായം നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളോ സംഘടനകളോ അയ്യന്തോള്‍ കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫിസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ 0487 2364445, 9142034110

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *