റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : ജയിലുകളില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി. എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമീകാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തടവുകാരുടെ ചികിത്സാ ഉറപ്പാക്കുന്നത്‌ സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലുകളില്‍ ചുരുങ്ങിയത്‌ രണ്ട്‌ ഡോക്ടര്‍മാരെ നിയോഗിക്കും. ആവശ്യമെങ്കില്‍ അധിക തസ്‌തിക സൃഷ്ടിക്കും. എല്ലാ ജയിലുകളിലും ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളേജാശുപത്രികളില്‍ തടവുകാര്‍ക്ക്‌ പ്രത്യേക ചികിത്സാ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ്‌ സെക്രട്ടറി ഡോ.വിപിജോയ്‌, ആഭ്യന്തര അഡീണല്‍ ചിഫ്‌ സെക്രട്ടറി ടികെ ജോസ്‌, ആരോഗ്യവകുപ്പ്‌ പ്രിന്‌സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ,ജയില്‍ മേധാവി ഋഷിരാജ്‌സിംഗ്‌ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *