റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദില്ലി. നോട്ടുനിരോധനകാലത്തെ ബാങ്ക്‌ ബ്രാഞ്ചുകളിലെ സി സിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന്‌ റിസര്‍വ്‌ ബാങ്ക്‌. 2016 നവംബര്‍ 8മുതല്‍ ഡിസംബര്‍ 30 വരെയുളള തീയതികളിലെ സിസിടിവി ദൃശ്യങ്ങളുടെകാര്യത്തിലാണ്‌ നിര്‍ദ്ദേശം. അക്കാലഘട്ടത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണിത്.

ഈ സമയത്ത്‌ ബാങ്കുകള്‍ക്കുമുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനായിരുന്നു ഇത്‌. അന്ന്‌ നിലവിലുണ്ടായിരുന്ന 500 രൂപയുടേയും 1000 രൂപയുടേയും കറന്‍സിയാണ്‌ നിരോധിക്കപ്പെട്ടത്‌. കളളപ്പണം ഇല്ലാതാക്കാനും തീവ്രവാദ ഫണ്ടിംഗ്‌ ഇല്ലാതാക്കാനും ലക്ഷ്യമിട്ടായിരുന്നു നിരോധനം. നിരോധിച്ച നോട്ടുകള്‍ക്കു പകരമായി 500ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകളാണ്‌ പുറത്തിറക്കിയത്‌. നിയമ വിരുദ്ധമായി പുതിയ നോട്ടുകള്‍ കൈക്കലാക്കിയവരെക്കുറിച്ചുളള അന്വേഷണത്തിലാണ്‌ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍

പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ്‌ സ്റ്റാന്റേര്‍ഡാണ്‌ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *