റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദില്ലി; മലയാളം അടക്കമുളള 22 ഇന്ത്യന്‍ ഭാഷകളില്‍ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനുളള പ്രധാനമന്ത്രി യുവ പദ്ധതിക്ക്‌ തുടക്കമായി. 30 വയസിന്‌ താഴെയുളള പ്രതിഭാ ശാലികളായ ചെറുപ്പകാരെ പരിശീലനവും മാര്‍ഗ നിര്‍ദ്ദേശവും നല്‍കി ഉയര്‍ത്തി കൊണ്ടുവരികയാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നാഷണല്‍ ബുക്ക്‌ ട്രസ്‌റ്റിനാണ്‌ പദ്ധതി നിര്‍വഹണ ചുമതല. 75 യുവ എഴുത്തുകാരെയാണ്‌ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കുക. ഇവര്‍ക്ക്‌ നാലാഴ്‌ച നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന പുസ്‌തകം നാഷണല്‍ ബുക്ക്‌ ട്രസ്റ്റ് പ്രസിദ്ധീകരിക്കും. മെന്റര്‍ഷിപ്പ്‌ പരിപാടിയുടെ അവസാന ഘട്ടത്തില്‍ മൂന്നുലക്ഷം രൂപയുടെ സ്റ്റൈപ്പന്റ് ലഭിക്കും.പദ്ധതിയുടെ ഭാഗമായി ഏക ഭാരതം ശ്രേഷ്ടഭാരതം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്‌ ഈ കൃതികള്‍ ഇതര ഇന്ത്യന്‍ ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്യും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങളെയും സ്വന്തം മേഖലകളില്‍ ആ കാലഘട്ടത്തില്‍ ഉണ്ടായ വീരേതിഹാസങ്ങളെയും രേഖപ്പെടുത്താന്‍ 2021 ജനുവരി 31ലെ മന്‍കിബാത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു. അതിന്റെ തുടര്‍ച്ചയാണ്‌ ഈ പദ്ധതി. ആസാദി കാ അമൃത്‌ മഹോത്സവ്‌ എന്ന പദ്ധതിയുടെ ഭാഗമായാണ്‌ ഈ യുവ പദ്ധതിനടപ്പിലാക്കുന്നത്‌.

2021 ജൂണ്‍1 ന്‌ 30 വയസ്‌ തികയുകയോ അതിന്‌ താഴെയോ ഉളള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇതിന്‌ അപേക്ഷിക്കാവുന്നതാണ്‌ അപേക്ഷാ ഫോമും അയ്യായിരം വാക്കില്‍ കൂടാത്ത ടൈപ്പു ചെയ്‌ത കുറിപ്പും nbtyoungwriters@gmail.comഎന്ന വിലാസത്തില്‍ അയക്കണം. ഇവിടെ ക്ലിക്ക ചെയ്‌താല്‍ അപേക്ഷാഫോറം ലഭിക്കും.

സ്വാതന്ത്ര്യ സമരത്തിലെ വാഴ്‌ത്തപ്പെടാത്ത വീര നായകര്‍, ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുളള അറിയപ്പെടാത്ത വസ്‌തുതകള്‍ ,സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ വിവിധ ദേശങ്ങളുടെ പങ്ക്‌ എന്നിവയാണ്‌ കുറിപ്പിനുളള വിഷയങ്ങള്‍. ദേശീയ പ്രസ്ഥാനത്തിന്‍റെ രാഷ്ട്രീയ ,സാംസ്‌കാരിക സാമ്പത്തിക ,ശാസ്‌ത്ര വശങ്ങളെക്കുറിച്ച്‌ പുതിയ സമീപനമുളളതായിരിക്കണം കുറിപ്പ്‌. 2021 ജൂണ്‍ 1 മുതല്‍ 2021 ജൂലൈ 31 വരെയാണ്‌ മത്സര കാലയളവ്‌. അപേക്ഷയും കുറിപ്പും ലഭിക്കേണ്ട അവസാന തീയതി 2021 ജൂലൈ 31 അര്‍ദ്ധരാത്രി 11.59 ആണ്‌. മലയാളം അടക്കം 22 ഇന്ത്യന്‍ ഭാഷകളില്‍ കുറിപ്പുകള്‍ കുറയ്‌ക്കാം .

നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ വെബ്‌സൈ്റ്റ് വഴി ദേശീയ തലത്തില്‍ നടത്തുന്ന മത്സരത്തിലൂടെയാവും യുവ എഴുത്തുകാരെ തെരഞ്ഞെടുക്കുക. എന്‍ബിടി ഏര്‍പ്പെടുത്തുന്ന വിദഗ്‌ദ സമിതിയായിരിക്കും തെരഞ്ഞെടുപ്പു നടത്തുക. 2021 മെയ്‌ 29നാണ്‌ പദ്ധതി നിലവില്‍ വന്നത്‌. ഇ മെയിലില്‍ ലഭിക്കുന്ന കുറിപ്പുകളും അപേക്ഷാഫോമും വിദഗ്‌ദ സമിതി പരിശോധിച്ച്‌ അര്‍ഹരായവരെ തെരഞ്ഞെടുക്കും.

2021 ഓഗസ്‌റ്റ്‌ 15ന്‌ സ്വാതന്ത്യദിനത്തില്‍ തെരഞ്ഞടുക്കപ്പെട്ടവരുടെ പേര്‌ വിവരങ്ങള്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളുടെ മെന്റര്‍ മാരുടെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിക്കാനുളള എഴുത്ത്‌ 2021 ഡിസംബര്‍ 15ന്‌ മുമ്പ്‌ സമര്‍പ്പിക്കണം. 2022 ജനുവരി 12ന്‌ ദേശീയ യുജന ദിനത്തില്‍ പുസ്‌തകങ്ങള്‍ പ്രകാ്‌ശനം ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ആറുമാസത്തേക്ക്‌ പ്രതിമാസം 50,000 രൂപയുടെസ്റ്റൈപ്പന്റ് അനുവദിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *