റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിക്ക് വധഭീഷണി; ഡൽഹിയിൽ 22 കാരൻ അറസ്റ്റില്‍, ജയിലിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചതിനാലാണ് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് യുവാവ്

June 4, 2021 - 9:05 pm

ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് എതിരെ വധഭീഷണി പുറപ്പെടുവിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് 04/06/21 വെളളിയാഴ്ച യുവാവിനെ അറസ്റ്റ് ചെയ്തത്. 03/06/21 വ്യാഴാഴ്ച രാത്രിയാണ് 22 വയസ്സുകാരനായ യുവാവ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പ്രധാന മന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഖജുരി ഖാസില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നും ജാമ്യത്തില്‍ ഇറങ്ങിയതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ജയിലിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചതിനാലാണ് പ്രധാനമന്ത്രിക്കെതിരെ വധഭീഷണി നടത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ഐബി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *