റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ നിലനിര്‍ത്താന്‍ സാധ്യത

June 3, 2021 - 1:16 pm

ന്യൂഡല്‍ഹി: കോവിഡ് -19 രണ്ടാം തരംഗം സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ നിലനിര്‍ത്താന്‍ സാധ്യത. നാളെയാണ് റിസര്‍വ് ബാങ്ക് അവലോകന യോഗം ചേരുന്നത്. ഉയര്‍ന്ന പണപ്പെരുപ്പവും ചരക്കുകളുടെ വിലയിലുണ്ടായ വ്യത്യാസവും നിരക്ക് കുറയ്ക്കുന്നതിന് ഇടയാക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.ജി.ഡി.പിയുടെ തിരിച്ചുവരവിനുള്ള ശക്തമായ പിന്തുണയാണ് ഇക്കുറി ധനനയ സമിതിയില്‍ നിന്ന് ഏവരും പ്രതീക്ഷിക്കുന്നത്.


റീട്ടെയില്‍ നാണയപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ‘നിയന്ത്രണരേഖ’ മറികടന്ന് മുന്നേറുന്നതിനാല്‍ പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള സാദ്ധ്യത വിരളം. ഉപഭോക്തൃവില സൂചിക (റീട്ടെയില്‍) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം വിലയിരുത്തിയാണ് പ്രധാനമായും റിസര്‍വ് ബാങ്ക് പലിശനിരക്ക് പരിഷ്‌കരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *