റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവിയും സാമ്പത്തിക വളര്‍ച്ചയും യുവാക്കളുടെ കൈകളിലാണെന്നും അതിനാല്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവില്‍ മുന്‍ഗണന അവര്‍ക്ക് നല്‍കണമെന്നും ഡല്‍ഹി ഹൈക്കോടതി. പ്രായമായവര്‍ അവരുടെ ജീവിതം ആസ്വാദിച്ചവരാണ്. എന്നാല്‍ ഭാവി ജീവിതം യുവാക്കളുടെ കൈകളിലാണ്. അത് മറക്കരുതെന്നുമാണ് ജസ്റ്റിസുമാരായ വിപിന്‍ സംഘിയുടെയും ജാസ്മീത് സിങ്ങിന്റെയും ഡിവിഷന്‍ ബെഞ്ച് കേന്ദ്രത്തോട് പറഞ്ഞത്.

മ്യൂക്കോമൈക്കോസിസ് അല്ലെങ്കില്‍ ബ്ലാക്ക് ഫംഗസ് ചികിത്സിക്കുന്നതിനായി മരുന്ന് വിതരണം ചെയ്യുന്നതിലും പ്രായം കുറഞ്ഞ രോഗികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ബ്ലാക്ക് ഫംഗസ് മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഒരു നയം കൊണ്ടുവരണം. അതിജീവനത്തിന് കൂടുതല്‍ സാധ്യതയുള്ള രോഗികള്‍ക്ക് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായുള്ള ലിപ്പോസോമല്‍ ആംഫോട്ടെറിസിന്‍-ബി എന്ന മരുന്ന് വിതരണം ചെയ്യേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *