കോഴിക്കോട്: സാമൂഹ്യ വനവല്‍കരണവിഭാഗം കോഴിക്കോട് ഡിവിഷന്റെ വിവിധ നഴ്സറികളില്‍ ഉത്പാദിപ്പിച്ച ഗുണമേന്മയുളള വൃക്ഷത്തൈകള്‍ വിതരണത്തിന് തയ്യാറായി. ജൂണ്‍ ആദ്യവാരം മുതല്‍ വിതരണം ചെയ്യും. നെല്ലി, പേര, സീതപ്പഴം, ചെറുനാരകം, ഞാവല്‍, നീര്‍മരുത്, താന്നി, ആര്യവേപ്പ്, കണിക്കൊന്ന, മണിമരുത്, മന്ദാരം, പൂവരശ്ശ്, ഉങ്ങ്, ഇലഞ്ഞി, പ്ലാവ്, കറിവേപ്പ്, മുള മുതലായവയുടെ കൂടത്തൈകളാണ് തയ്യാറാക്കുന്നത്. ലോക പരിസ്ഥിതി ദിനത്തോടും വന മഹോത്സവത്തോടും അനുബന്ധിച്ച് തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍/സര്‍ക്കാര്‍ സ്ഥാപനങ്ങള്‍/യുവജന സംഘടനകള്‍/മതസ്ഥാപനങ്ങള്‍/സര്‍ക്കാരിതര സ്ഥാപനങ്ങള്‍/ മാധ്യമ സ്ഥാപനങ്ങള്‍ മുതലായവര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, വനശ്രീ കോംപ്ലക്സ്, മാത്തോട്ടം, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. acf.sf-…@kerala.gov.in എന്ന ഇ- മെയിലിലും അപേക്ഷിക്കാം. മുമ്പ് ഓണ്‍ലൈന്‍ മോഡ്യൂളില്‍ അപേക്ഷിച്ചവര്‍ തപാലായോ ഇ മെയിലായോ വീണ്ടും അപേക്ഷ അയക്കണം.
തേക്ക് തൈകള്‍ ജൂലായില്‍ വില്‍പ്പനയ്ക്ക് തയ്യാറാകും. വ്യക്തികള്‍ക്ക് 27 രൂപ നിരക്കില്‍ നഴ്സറികളില്‍ നിന്ന് നേരിട്ട് വാങ്ങാം. നഴ്സറിയുടേ പേര്, ബന്ധപ്പെട്ട സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നമ്പര്‍ എന്ന ക്രമത്തില്‍ : മടവൂര്‍, പൈമ്പാലിശ്ശേരി നഴ്സറി (കോഴിക്കോട്, താമരശ്ശേരി താലൂക്ക്) – 8547603817, 8547603818, 8547603819. തിരുവങ്ങൂര്‍ നഴ്സറി (കൊയിലാണ്ടി താലൂക്ക്) 8547603820, 8547603821, വട്ടോളി, മൊകേരി നഴ്സറി (വടകര താലൂക്ക്) 8547603823, 8547603824. തൈകള്‍ കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച തൈകള്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ അന്തസത്തയ്ക്ക് ഒത്തവിധം കൃത്യമായി നടേണ്ടതും സംരക്ഷിച്ചുവളര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുമാണെന്നും തൈകള്‍ വിലയ്ക്ക് വില്‍ക്കുവാനോ ദുരുപയോഗം ചെയ്യാനോ പാടില്ലെന്നും കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രീ റെയിഞ്ച് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : -0495 2416900, 8547603816.
