റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാറ്റ്നയിൽ ട്രെയിനിൽനിന്നു ചാടി വിദ്യാർഥിനി ജീവനൊടുക്കി

February 19, 2026 - 8:00 am

പാറ്റ്ന: പരീക്ഷയ്ക്ക് വൈകിയെത്തിയെന്ന പേരിൽ ഹാളിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട വിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. മഹാരാജ്ചക് ഗ്രാമത്തിലെ കോമൾ കുമാരിയാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു പുറത്തേക്ക് ചാടി ഗുരുതരമായ പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒൻപതിന് ഗേറ്റ് അടയ്ക്കുമെന്ന വ്യവസ്ഥയിൽ വിട്ടുവീഴ്ച ചെയ്യാൻ സ്കൂൾ അധികൃതർ തയാറായില്ല.

കഴിഞ്ഞ ദിവസം രാവിലെ 9.30നുള്ള പരീക്ഷയ്ക്കായി പെൺകുട്ടി 9.15നു സ്കൂളിലെത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു. ഒൻപതിന് ഗേറ്റ് അടയ്ക്കുമെന്ന വ്യവസ്ഥയിൽ വിട്ടുവീഴ്ച ചെയ്യാൻ സ്കൂൾ അധികൃതർ തയാറായില്ല.കുട്ടി കരഞ്ഞപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പരീക്ഷ എഴുതാനാകാതെ വീട്ടിലേക്കു മടങ്ങിയ കോമൾ കുമാരി പിന്നീടു നദൗൽ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി. മസൗഡി സ്റ്റേഷൻ എത്തുന്നതിനു മുൻപാണ് ട്രെയിനിൽ നിന്നു ചാടിയത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *