തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന്റെ ഒഎൻവി പുരസ്ക്കാരത്തിനെതിരെ വിമർശനവുമായി റിമ കല്ലിങ്കൽ

തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകിയതിനെ വിമർശിച്ചുകൊണ്ട് നടി റിമ കല്ലിങ്കൽ ഫേസ്ബുക്കിൽ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.

വൈരമുത്തു വിനെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയത് 17 സ്ത്രീകളാണ് എന്ന ഒഎൻവി കൾച്ചറൽ അക്കാദമിയുടെ വാർത്താക്കുറിപ്പ് പങ്കുവച്ചു കൊണ്ടാണ് റിമ പ്രതിഷേധം അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായ സമിതിയുടെ ചെയർമാൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആണ്. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

Share
അഭിപ്രായം എഴുതാം