തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ നിന്ന് വിട്ടുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. 28/05/21 വെള്ളിയാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി ചേർന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ നിന്നാണ് മുല്ലപ്പള്ളി വിട്ടുനിന്നത്.
കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ താൻ യോഗത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജി അറിയിച്ചതിനാൽ കെപിസിസി അധ്യക്ഷനെന്ന നിലയിൽ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ മുല്ലപ്പള്ളിക്കെതിരെ പാർട്ടിയിൽ നിന്ന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നം പാർട്ടിക്കുള്ളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.
