റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ഇന്ധനവില ഇന്നും കൂടി; ഈമാസം വില കൂടുന്നത് 14ാം തവണ

പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും ആണ് കൂടിയത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 93.90 രൂപയും ഡീസല്‍ വില 89.28 രൂപയും ആയി വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 96 രൂപയിലെത്തി. ഈ മാസം പതിനാലാം തവണയാണ് വില കൂടുന്നത്.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *