റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുമ്പൊഴും മരണനിരക്ക് കുത്തനെ ഉയരുന്നു, ആശങ്കയോടെ സംസ്ഥാനം

May 25, 2021 - 11:53 am

തിരുവനന്തപുരം: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേർത്ത കുറവുണ്ട് എങ്കിലും സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് മരണ നിരക്ക് കുത്തനെ ഉയരുന്നു. 25/05/21 ചൊവ്വാഴ്ച രാവിലത്തെ റിപ്പോര്‍ട്ട് പ്രകാരം രണ്ടാഴ്ചക്കിടെ 1501 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞെങ്കിലും വരുന്ന മൂന്നാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുന്ന മലപ്പുറം ജില്ലയില്‍ കൊവിഡ് രോഗികളെ താമസിപ്പിക്കുന്നതിനടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *