കോവി ഷീല്‍ഡിന്റെ ആദ്യ ഡോസിന്‌ ഫലപ്രാപ്‌തി കുടുതലെന്ന്‌ ഐസിഎംആര്‍

ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ നിര്‍മ്മിക്കുന്ന കോവിഡ്‌ പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ ആദ്യ ഡോസിനാണ്‌ ഭാരത്‌ ബയോടെക്കിന്റെ ആദ്യ ഡോസിനെ അപേക്ഷിച്ച്‌ കൂടുതല്‍ ഫല പ്രാപ്‌തിയെന്ന ഐസിഎംആര്‍. അതുകൊണ്ടാണ്‌ കോവിഷീല്‍ഡിന്റെ ആദ്യഡോസ്‌ എടുത്തശേഷം രണ്ടാമത്തെ ഡോസിന്‌ മൂന്നുമാസം വരെ ഇടവേള നീട്ടിയത്‌. ആദ്യ ഡോസിന്റെ ശക്തി വര്‍ദ്ധിക്കാനും കൂടുതല്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കാനും ഇത്‌ സഹായകരമാകുമെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യാ റിപ്പോര്‍ട്ടുചെയ്‌തു.

മൂന്നുമാസത്തെ ഇടവേളക്കുശേഷം അടുത്ത ഡോസ്‌ എടുക്കുന്നതാണ് മികച്ച ഫലം നല്‍കുന്നത്‌. എന്നാല്‍ കോവാക്‌സിന്റെ കാ ര്യം നേരെ മറിച്ചാണ്‌ ആദ്യ ഡോസുകൊണ്ടുമാത്രം മികച്ച ഫലം ലഭിക്കില്ലെന്നും ഉടന്‍ തന്നെ രണ്ടാമത്തെ ഡോസ്‌ എടുത്താലേ പൂര്‍ണ പ്രതിരോധ ശേഷി ലഭിക്കുകയുളളുവെന്നും ഐസിഎംആര്‍ തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗ്ഗവ പറഞ്ഞു.

കോവി ഷീല്‍ഡിന്‍റെ ഇടവേള 12 മുതല്‍ 16 ആഴ്‌ചവരെയായി നീട്ടിയത്‌ അടുത്തയിടെയാണ്‌ .നേരത്തെ 6 മുതല്‍ 8 ആഴ്‌ചവരെയായിരുന്നു ഇടവേള പറഞ്ഞിരുന്നത്‌.

Share
അഭിപ്രായം എഴുതാം