റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം : ജിയോ ബാഗുകള്‍ നശിച്ചു

May 20, 2021 - 9:05 am

ചാവക്കാട്‌ : കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന്‌ ജിയോബാഗുകള്‍ തകര്‍ന്നു. കടല്‍വളളം കയറുന്നത്‌ തടയാന്‍ ലക്ഷങ്ങള്‍ ചെലവക്കി മണല്‍ നിറച്ച്‌ നിരത്തിയ ജിയോ ബാഗുകളാണ്‌ തിരമാലകള്‍ അടിച്ച് പരിസരങ്ങളില്‍ മുഴുവന്‍ ചിതറിപ്പോയത്‌. ജിയോ ബാഗുകള്‍ സ്ഥാപിക്കുമ്പോള്‍ അകല്‍ച്ചയില്‍ നിരത്തിയതാണ്‌ കടല്‍വെളളം അടിച്ചുകയറി റോഡും കവിഞ്ഞുപോകാന്‍ ഇടയാക്കിയതെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു

ജിയോബാഗുകള്‍ നീളത്തില്‍ ഇടുകയാണെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. ഉദ്യോഗസ്ഥര്‍ തകര്‍ന്നുകിടക്കുന്ന ജിയോ ബാഗുകള്‍ പരിശോധിച്ച് കാലവര്‍ഷം ആരംഭിക്കുന്നതിന്വ മുമ്പായി അടിയന്തിര പരിഹാരം കാണണമെന്ന്‌ കടലോരവാസികള്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *