റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് പ്രതിദിന കോവിഡ് നിരക്കിൽ നേരിയ വർദ്ധന

May 19, 2021 - 1:58 pm

ന്യൂഡൽഹി: 19/05/21 ബുധനാഴ്ച രാവിലത്തെ കണക്കനുസരിച്ച് രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,67,334 പേർക്ക്. തുടർച്ചയായ മൂന്നാം ദിവസമാണ് മൂന്ന് ലക്ഷത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം പ്രതിദിന കണക്കിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസത്തേക്കാൾ 3801 കേസുകളാണ് ഈ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25496330 ആയി.

പ്രതിദിന മരണത്തിലും വർധനവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 4529 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 3,89,851 പേർ രോഗമുക്തി നേടി. നിലവിൽ 32,26,719 പേരാണ് ചികിത്സയിലുള്ളത്. 18,58,09,302 പേർക്ക് ഇതുവരെ കോവിഡ് വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *