റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കനത്തമഴിയില്‍ തലസ്ഥാനം വെളളത്തില്‍

May 12, 2021 - 10:23 am

തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും മഴ ശക്തമായി. തിരുവനന്തപുരത്ത് 10.5.2021 ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങള്‍ പലതും വെളളത്തിലാണ്. കെഎസ്ആര്‍ടിസി സ്റ്റാന്റ് ,എസ്എസ് കോവില്‍ റോഡ് റെയില്‍വേ സ്റ്റേഷന്‍, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെളളക്കെട്ട് രൂക്ഷമാണ്. റെയില്‍വേ ലൈനിലും വെളളംകയറി. തിരുവനന്തപുരം നഗരത്തില്‍മാത്രം രണ്ടര മണിക്കൂറില്‍ 79 mm മഴയാണ് പെയ്തത്.ലോക്ഡൗണ്‍ ആയതിനാല്‍ ജനങ്ങള്‍ കുറവാണെങ്കിലും ഫയര്‍ഫോഴ്‌സ് സംഘം പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.

കോഴിക്കോട് കക്കയത്തും കാസര്‍കോട് വെളളരിക്കുണ്ടിലും മഴ തുടരുകയാണ് സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ മഴക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പു നല്‍കുന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനിടയുളളതിനാല്‍ മറ്റന്നാള്‍ മുതല്‍ കേരളതീരത്തുനിന്നും കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *